ലണ്ടന്‍(www.mediavisionnews.in) : അടുത്തകാലത്തൊന്നുമില്ലാത്ത രീതിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടം അവസാന മത്സരത്തിലേക്ക്. ഞായറാഴ്ച ലീഗിലെ എല്ലാ ടീമുകളും ഒരേസമയത്ത് സീസണിലെ അവസാന മത്സരത്തിനായി കളത്തിലിറങ്ങുമ്പോൾ ആദ്യ ഒന്നുമുതല്‍ ആറു സ്ഥാനംവരെ ആരായിരിക്കുമെന്നതില്‍ ഇപ്പോഴും തീരുമാനമായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചാമ്പ്യന്‍പട്ടം ലക്ഷ്യമിടുമ്പോൾ
ചാമ്പ്യന്‍സ് ലീഗിലെ സ്ഥാനത്തായി രണ്ടു ടീമുകളും കളിക്കാനിറങ്ങും.
37 മത്സരങ്ങളില്‍ നിന്നും 95 പോയന്റുമായി സിറ്റിയും 94 പോയന്റുമായി ലിവര്‍പൂളും ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നു. ഇന്ത്യന്‍സമയം രാത്രി 7.30ന് സിറ്റി ബ്രൈറ്റനെ നേരിടുമ്പോൾ ലിവര്‍പൂളിന് വോള്‍വ്സാണ് എതിരാളി. നിലവിലെ
ചാമ്പ്യന്‍മാരായ സിറ്റി ലീഗില്‍ ചാമ്പ്യന്മാരാകാനാണ് സാധ്യതയേറെ. അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് കിരീടം നിലനിര്‍ത്താം. ആറാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.
ലിവര്‍പൂളിന് കഴിഞ്ഞ 29 വര്‍ഷത്തിനിടെ ചാമ്പ്യന്‍പട്ടം ലഭിച്ചിട്ടില്ല. സിറ്റി സമനിലയിലാകുകയോ തോല്‍ക്കുകയോ ചെയ്യുകയോ ചെയ്താല്‍ വോള്‍വസിനെ തോല്‍പ്പിച്ച് ലിവര്‍പൂളിന് കപ്പില്‍ മുത്തമിടാം. സീസണില്‍ ബ്രൈറ്റനും സിറ്റിയും രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും സിറ്റി ജയിച്ചു. എഫ്.എ. കപ്പിലും പ്രീമിയര്‍ ലീഗിലുമായിരുന്നു മത്സരങ്ങള്‍. സിറ്റി കഴിഞ്ഞ 13 മത്സരങ്ങളും തോല്‍ക്കാതെയാണ് വരുന്നത്. ആര്‍ക്കും പരിക്കില്ലാത്തത് ടീമിന് മേല്‍ക്കൈ നല്‍കുന്നു.
സീസണില്‍ മികച്ച പ്രകടനം നടത്തുന്ന വോള്‍വസിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. ബാഴ്സലോണയെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. മറ്റു മത്സരങ്ങളില്‍ ചെല്‍സി ലെസ്റ്ററിനെയും ടോട്ടനം എവര്‍ട്ടണെയും ആഴ്സണല്‍ ബേണ്‍ലിയേയും യുണൈറ്റഡ് കാര്‍ഡിഫ് സിറ്റിയെയും നേരിടും. ചാമ്പ്യന്‍സ് ലീഗ് ബര്‍ത്ത് ഉറപ്പിച്ച ചെല്‍സി ലീഗില്‍ മൂന്നാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്. നാല് അഞ്ച് സ്ഥാനത്തുള്ള ടോട്ടനം ആഴ്‌സണല്‍ ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗിലെ സ്ഥാനം ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.