ദേ​ശീ​യ​പാ​താ വി​ക​സ​നം: വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ

0
462

ന്യൂ​ഡ​ൽ​ഹി (www.mediavisionnews.in): ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ൽ കേ​ര​ള​ത്തെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ​നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള​ത്തെ മു​ൻ​ഗ​ണ​നാ ​പ​ട്ടി​ക​യി​ൽ​ നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​താ​യി ഗ​ഡ്ക​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തോ​ടു കേ​ന്ദ്രം വി​വേ​ച​നം കാ​ട്ടി​യെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​ഴ​യ വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ഉ​ട​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here