ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധി;മുന്നറിയിപ്പുമായി മോദിയുടെ വിശ്വസ്തന്‍

0
459

ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിന്‍ റോയ് രംഗത്ത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഇടിയുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് രഥിന്‍ റോയിയുടെ വെളിപ്പെടുത്തൽ.

ബ്രസീല്‍,​ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ഇന്ത്യ കടന്നുപോകുന്നത്. നിലവിലെ ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്രത്തില്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തെ കൂട്ടും, മാത്രമല്ല ഈ പ്രതിസന്ധിയില്‍ എന്നെങ്കിലും അകപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിന്‍ റോയ് മുന്നറിയിപ്പ് നൽകി.

ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവില്‍ ഇന്ത്യന്‍ സമ്പദ് ഘടനയുടെ വളർച്ച. ഇത് ഇപ്പോള്‍ പരമാവധിയിലെത്തി നില്‍ക്കുകയാണ്. 1991 മുതല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയാകാതെ ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാദ്ധ്യതയെന്നും രഥിന്‍ റോയ് ചൂണ്ടിക്കാണിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here