ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റായി ചെന്നൈയോ മുംബൈയോ?

0
427

ചെന്നൈ(www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് നിലവിലെ ചാമ്ബ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. വൈകിട്ട് ഏഴര മുതല്‍ ചെന്നൈയിലാണ് മത്സരം.

പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. മൂന്ന് തവണ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും. ഫൈനലില്‍ സ്ഥാനമുറപ്പാക്കാന്‍ ചെപ്പോക്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്ബോള്‍ മുന്‍തൂക്കം രോഹിത് ശര്‍മ്മയുടെ മുംബൈയ്ക്ക്. ലീഗ് ഘട്ടത്തില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈയ്ക്കൊപ്പം. ലസിത് മലിംഗ, ജസ്പ്രീത് ബുംറ പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിരയാണ് മുംബൈയുടെ കരുത്ത്. റണ്‍സിനായി ഉറ്റുനോക്കുന്നത് രോഹിത്തിന്‍റെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും ബാറ്റുകളെ. അവസാന മത്സരത്തില്‍ പഞ്ചാബിനോട് തോറ്റെത്തുന്ന ചെന്നൈയുടെ കരുത്ത് , ഡുപ്ലെസി, റെയ്ന, ധോണി, എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ്.

ഇമ്രാന്‍ താഹിര്‍, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ് എന്നീ സ്പിന്നര്‍മാരെയാവും ബൗളിംഗില്‍ ധോണി ആശ്രയിക്കുക. ഇരുടീമും 26 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനഞ്ചില്‍ മുംബൈയും പതിനൊന്നില്‍ ചെന്നൈയും ജയിച്ചു. ചെപ്പോക്കില്‍ തോല്‍ക്കുന്നവര്‍ക്ക് ഫൈനലിലേക്ക് എത്താന്‍ ഒരവസരംകൂടിയുണ്ട്. നാളത്തെ ഡല്‍ഹി, ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി വെള്ളിയാഴ്ച വിശാഖപട്ടണത്ത് വീണ്ടും ക്വാളിഫയറില്‍ ഏറ്റുമുട്ടാം. ഞായറാഴ്ചയാണ് ഫൈനല്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here