മിലാൻ (www.mediavisionnews.in) : ലോകത്ത് നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയ കാര്‍ ബുഗാട്ടി ലാ വൊച്യൂര്‍ നോറെ സ്വന്തമാക്കി ക്രിസ്റ്റ്യോനോ റൊണാള്‍ഡോ. 132 കോടി രൂപയാണ് ബുഗാട്ടിയുടെ ഈ അപൂര്‍വ കാറിന് വില നിശ്ചയിച്ചിരിക്കുന്നത് എന്നാണ് സൂചന.
അത്യാഡംബര കാര്‍ റൊണാള്‍ഡോ സ്വന്തമാക്കിയെങ്കിലും ഇത് ഓടിക്കുവാന്‍ 2021 വരെ റൊണാള്‍ഡോയ്ക്ക് കാത്തിരിക്കേണ്ടി വരും. കാറിന്റെ ചില മിനുക്ക് പണികള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണിത്.
ബുഗാട്ടി ലാ വൊച്യൂറിന്റെ ഒരു കാര്‍ മാത്രമെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളു. ഫോക്സ് വാഗണ്‍ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും ഫെര്‍ഡിനാന്റ് പോര്‍ഷെയുടെ കൊച്ചുമകനുമായ ഫെര്‍ഡിനാന്‍ഡ് പീച്ച് ലാ വൊച്യൂര്‍ നോറെ വാങ്ങിയെന്ന് നേരത്തെ സ്ഥീരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു.
ബുഗാട്ടിയുടെ 110-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ലാ വൊച്യൂര്‍ നോറെ പുറത്തിറക്കിയത്. 1936-നും 1938-നും ഇടയില്‍ ബുഗാട്ടി നിര്‍മിച്ച അതിപ്രശസ്ത മോഡലായ 57എസി അറ്റ്ലാന്റിക്കിന്റെ പരിഷ്‌ക്കരിച്ച രൂപമാറ്റമാണ് ലാ വൊച്യൂര്‍ നോറെ. മാര്‍ച്ചില്‍ ജെനീവ മോട്ടോര്‍ ഷോയിലായിരുന്നു ലാ വൊച്യൂര്‍ നോറ പുറത്തിറക്കിയത്. 57എസി അറ്റ്ലാന്റിക്കിന്റെ മോഡലില്‍ വെറും നാലു കാറുകള്‍ മാത്രമാണ് ബുഗാട്ടി നിര്‍മിച്ചത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.