കശ്മീരി കുങ്കുമപ്പൂവെന്ന് സംശയം; കാസര്‍ഗോഡ് സ്വദേശി പിടിയിൽ

0
192

നെടുമ്പാശേരി(www.mediavisionnews.in): കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസർഗോഡ് സ്വദേശി പിടിയിൽ. എട്ട് കിലോഗ്രാം വസ്തു നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.

‌സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ്‌ യാസർ അറാഫത്തിനെ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായത്.

ഇന്ന് പുലർച്ചെയാണ് സംഭവം. കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here