ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ കോഴിയിറച്ചിയുടെ വില കുതിക്കുന്നു. മാർക്കറ്റിൽ പലയിടങ്ങളിലും 130 രൂപക്ക് മുകളിലാണ് കോഴിവില. റംസാൻ മുന്നിൽ കണ്ട് കോഴിയിറച്ചിക്ക് ഘട്ടം ഘട്ടമായി വില കൂട്ടുകയാണെന്നാണ് ഉപഭോക്താക്കളുടെ ആരോപണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ജിഎസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാർ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്. തുടർന്നും വിപണിയിലിടപെട്ട് വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാദ്ഗാനം നടപ്പായില്ലെന്നും കച്ചവടക്കാർ പറയുന്നു. ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹന നിലപാട് സർക്കാരെടുത്തില്ലെങ്കിൽ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. ഒപ്പം ഹോട്ടലുകളിലെ കോഴി വിഭവങ്ങൾക്കും വിലകൂടും.