തൊണ്ടയില്‍ പൊറോട്ട കുടുങ്ങി; വൃദ്ധന് ദാരുണാന്ത്യം

0
645

പറവൂര്‍ (www.mediavisionnews.in): തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ശ്വാസംമുട്ടി വൃദ്ധന്‍ മരിച്ചു. പറവൂര്‍ പൂതക്കുളം വേപ്പാലംമൂട് സ്വദേശി തുളസീധരന്‍ പിള്ള (72) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ശാരദാമുക്കിന് സമീപം ആക്രിക്കടയുടെ പുറകില്‍ തുളസീധരന്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പുരികത്തിന് താഴെ മുറിവുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കൊലപാതകമാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിലറിയിച്ചു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ചാത്തന്നൂര്‍ എ.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here