ന്യൂഡൽഹി (www.mediavisionnews.in): ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്സിന്‍. നീതി തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയിലെ സാമ്പല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് മുഹ്സിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
ഞാന്‍ എന്‍റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല. ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടുമെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു.
ഹെലികോപ്ടറില്‍നിന്ന് പ്രധാനമന്ത്രി ഇറങ്ങാന്‍ 15 മിനിറ്റ് വൈകിയതിനെ തുടര്‍ന്നാണ് സാമ്പല്‍പുരിലെ നിരീക്ഷകനായ മുഹ്സിന്‍ പരിശോധന നടത്തിയത്.
സ്വകാര്യവാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് പതിവാണെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.