ദുബായ് (www.mediavisionnews.in): വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. അജ്ഞാതര്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇത്തരത്തില്‍ ലഭിക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ മറ്റൊരാള്‍ക്കും കൈമാറാനും പാടില്ല. കോഡ് കൈമാറിയാല്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. അക്കൗണ്ട് വെരിഫൈ ചെയ്യാനാണെന്ന പേരില്‍ വരുന്ന ലിങ്കുകളെയും അറ്റാച്ച്‌മെന്റുകളെയും കരുതിയിരിക്കണം.
സംശയം തോന്നുന്നുന്ന ലിങ്കുകള്‍ തുറക്കുകയോ ഉപഭോക്താവിന്റെ വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്. ഹാക്കര്‍മാര്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച് ഭാഷയിലും വെരിഫിക്കേഷന്‍ കോഡ് അയക്കുന്നുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും ടി ആര്‍ എ അറിയിച്ചു.