തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഒഴികെ 19 മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പിച്ചതായി കോണ്‍ഗ്രസ് വിലയിരുത്തല്‍. 13 സീറ്റുകളില്‍ ഉറപ്പായും ജയിക്കാനാകുമെന്നും ആറിടത്ത് കടുത്ത മത്സരമുണ്ടാകുമെങ്കിലും അവസാനനിമിഷം കോണ്‍ഗ്രസിന് തന്നെ മുന്‍തൂക്കമുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍. കൂടാതെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ണായക ഘടകമാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ബിജെപിയെ പ്രതിരോധിക്കാനാവുന്ന ശക്തിയായി കോണ്‍ഗ്രസ് മാറിയിട്ടുണ്ടെന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളിലുണ്ടായിട്ടുണ്ടെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വടകര, വയനാട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിജയസാധ്യത ഉറപ്പിച്ചിരിക്കുന്നത്. കാസര്‍ക്കോട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.