കൊച്ചി(www.mediavisionnews.in): മുസ്‌ലിം ലീഗ് എയ്ഡ്‌സ് ആണെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ലീഗിനെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നേരത്തെയും ഗോപാലകൃഷ്ണന്‍ ലീഗിനെതിരെ ഇത്തരം പരാമര്‍ശം നടത്തിയിരുന്നു. 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ മുമ്പ് പറഞ്ഞത്. ഇന്ത്യയെ വിഭജിച്ച ഓള്‍ ഇന്ത്യാ മുസ്‌ലിം ലീഗിന്റെ പിന്തുടര്‍ച്ചക്കാര്‍ തന്നെയാണ് മുസ്‌ലിം ലീഗ്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച ഒരേയൊരു പാര്‍ട്ടിയാണ് ലീഗെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.
ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് ലീഗിനെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. ഈ വൈറസിനാല്‍ രാജ്യം ഒരിക്കല്‍ വിഭജിക്കപ്പെട്ടെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു.
കോണ്‍ഗ്രസ് ജയിച്ചാല്‍ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിക്ക് മുസ്ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്റ് ചെയ്തിരുന്നു.
വയനാട്ടില്‍ രാഹുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ തന്നെ ബി.ജെ.പി വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇതിനെ ഉപയോഗിച്ചിരുന്നു. ലീഗിന്റെ പതാകയെ പാക്കിസ്ഥാന്‍ പതാകയെന്ന തരത്തില്‍ ബി.ജെ.പി ദേശീയ തലത്തില്‍ പ്രചരണം നടത്തിയിരുന്നു.