മലേഗാവ് സ്ഫോടന കേസ് പ്രതി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി

0
637

മുംബൈ (www.mediavisionnews.in):  ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മലേഗാവ് സ്ഫോടന കേസില്‍ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂര്‍ മത്സരിക്കും. 2008 ലെ മലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യാ സിംഗ്.

2008സെപ്തംബര്‍ 28 ന് റമദാന്‍ മാസം രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് വരികയായിരുന്ന മുസ്ലീംകളെ ഉന്നം വച്ച്‌ നടത്തിയ സ്‌ഫോടനക്കേസില്‍ പ്രതിയാണ് പ്രഗ്യയെന്ന് മുംബൈ ഭീകരസ വിരുദ്ധ സേന കണ്ടെത്തിയിരുന്നു.

പ്രഗ്യയുടെ പേരിലുള്ള ഈ മോട്ടോര്‍സൈക്കിളാണ് അവര്‍ക്കെതിരേയുള്ള പ്രധാന തെളിവായത്. രാജസ്ഥാനിലെ അജ്മീരിലും ഗുജറാത്തിലെ നന്ദേടിലും നടന്ന സ്ഫോടനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ഭീകരവിരുദ്ധസേന ആരോപിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here