പാലക്കാട്(www.mediavisionnews.in) : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ബി.ജെ.പിയുടെ പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സദസ്സിലുണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
രാജ്നാഥ് സിങ് വരുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങള്‍ ബി.ജെ.പി നടത്തിയിരുന്നെങ്കിലും രാജ്നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു.
ബി.ജെ.പിയ്ക്കകത്തെ വിഭാഗീയത മൂലം ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. ഘടക കക്ഷികളായ ബി.ഡി.ജെ.എസ്, എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെയടക്കം എത്തിച്ചിട്ടും പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍ നിറക്കാന്‍ ബി.ജെ.പിയ്ക്കായില്ല.
അതേസമയം, പാലക്കാട് ലോകസഭാ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ വിജയിപ്പിച്ചാല്‍ പാലക്കാട് കോച്ച് ഫാക്ടറി നടപ്പിലാക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.