1952ല്‍ ആറു പൈസ, 2014ല്‍ 46 രൂപ: തിരഞ്ഞെടുപ്പിന് ഒരു വോട്ടര്‍ക്ക് ചെലവായ തുകയിങ്ങനെ!

0
673

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പിനായി ഒരു വോട്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവാക്കുന്ന രൂപയെത്ര?

1952ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ ആറ് പൈസയാണ് ഒരു വോട്ടര്‍ക്കായി ചെലവായത്. എന്നാല്‍ 2014ലിലേയ്‌ക്കെത്തിയപ്പോള്‍ ഇത് 46 രൂപയായി.

3,870 കോടി രൂപയാണ് 2014ലിലെ തിരഞ്ഞെടുപ്പില്‍ കമ്മീഷന് ചെലവായത്. 1952ലാകട്ടെ 10 കോടി രൂപ മാത്രവും.

2014ലില്‍ 46 രൂപ ഒരു വോട്ടര്‍ക്ക് ചെലവായപ്പോള്‍ 2009ലാകട്ടെ അതിന്റെ പകുതിയില്‍ കുറവാണ് ചെലവായത്. ഒരാള്‍ക്ക് 15 രൂപ.

ഈതുകയൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്ന തുകയിലോ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തിലോ പെടില്ല.

വ്യാപകമായി ബോധവത്കരണ കാമ്ബയിനുകള്‍ നടത്താന്‍ തുടങ്ങിയതാണ് 2009 മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് വര്‍ധിക്കാന്‍ കാരണമായത്.

തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് മുതല്‍ ക്യാമ്പയിൻ തുടങ്ങും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണിത്. ഇതിനായി രാജ്യവ്യാപകമായി പരസ്യങ്ങള്‍ നല്‍കിവരുന്നുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് ഹോണറേറിയം ഉള്‍പ്പടെയുള്ളവ നല്‍കുന്നതിനും വന്‍തുക ചെലവുവരും.

ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാകും 2019ലേതെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ വന്‍തുകയാണ് തിരഞ്ഞെടുപ്പിന് ചെലവഴിക്കേണ്ടിവരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here