കോൺഗ്രസ് തെരെഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണിയുടെ പേരിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്: 9 പേർ അറസ്റ്റിൽ

0
538

മുസഫർ(www.mediavisionnews.in): നഗർ കോൺഗ്രസ് പാർട്ടിയുടെ തെരെഞ്ഞെടുപ്പ് യോഗത്തിൽ ബിരിയാണിയുടെ പേരിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതിനെത്തുടർന്ന് പൊലീസ് 9 പേരെ അറസ്റ്റ് ചെയ്തു.ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം.

മുസാഫർ നഗറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ നാസിമുദ്ദിൻ സിദ്ദിഖിയുടെ പ്രചാരണാർത്ഥം നടത്തിയ യോഗത്തിലാണ് സംഘർഷമുണ്ടായത്. ബിഎസ്പിയിൽ നിന്നും ഈയടുത്ത് കോൺഗ്രസിൽ ചേർന്ന മുൻ എം എൽ എ മൌലാന ജമീലിന്റെ തധേദ ഗ്രാമത്തിലുള്ള വസതിയിൽ വെച്ചാണ് യോഗം നടന്നത്. യോഗത്തിൽ ബിരിയാണി വിതരണം ചെയ്യുന്നതിനിടയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും 9 കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യോഗത്തിൽ ബിരിയാണി വിതരണം ചെയ്തത് തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകയാൽ മൌലാന ജമീൽ അടക്കം 34 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഏപ്രിൽ 11-നാണ് മുസാഫർ നഗറിൽ തെരെഞ്ഞെടുപ്പ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here