കാസര്‍കോട് മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

0
483

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 11 സ്ഥാനാര്‍ത്ഥികളുടേയും പത്രിക സൂക്ഷമ പരിശോധനയില്‍ അംഗീകരിച്ചതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. സി എച്ച് കുഞ്ഞമ്പു (സി പി ഐ എം ) സഞ്ജീവ ഷെട്ടി ( ബിജെപി) എന്നിവര്‍ പത്രിക പിന്‍വലിച്ചു. നിലവില്‍ 9 സ്ഥാനാര്‍ത്ഥികളുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍ എട്ട് ആണ്.

1. അഡ്വ ബഷീര്‍ ആലടി (ബി എസ് പി )
2 രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)
3 രവീശതന്ത്രി കുണ്ടാര്‍ ( ബി ജെ പി )
4 കെ.പി സതീഷ് ചന്ദ്രന്‍ (സിപിഐഎം)
5 ഗോവിന്ദന്‍ ബി ആലിന്‍ താഴെ (സ്വതന്ത്രന്‍)
6 നരേന്ദ്രകുമാര്‍ കെ (സ്വതന്ത്രന്‍)
7 രണദിവന്‍ ആര്‍ കെ (സ്വതന്ത്രന്‍)
8 രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍)
9 സജി (സ്വതന്ത്ര്യന്‍)
പൊതുനിരീക്ഷകന്‍ എസ്. ഗണേഷ്, സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഏജന്റുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷമ പരിശോധന നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളായി അനന്തരാമ സദാനന്ദ റായി, കെ വിപിന്‍ മോഹന്‍ ഉണ്ണിത്താന്‍, പി കെ ഫൈസല്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ കുമാരന്‍ നായര്‍,രമേശന്‍ കെ, കൃഷ്ണന്‍കുട്ടി, എ മാധവന്‍, ആനന്ദ എ, ഷൈഫു ടി കെ, കെ കെ മോഹനന്‍, ജോസ് പതാലില്‍ സ്ഥാനാര്‍ത്ഥികളായ ഗോവിന്ദന്‍ ബി ആലിന്‍ താഴെ, രമേശന്‍ ബന്തടുക്ക, രണദിവന്‍ ആര്‍ കെ, സജി എന്നിവര്‍ സൂക്ഷമ പരിശോധനയില്‍ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വിപി അബ്ദുറഹ്മാന്‍ കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here