തെരഞ്ഞെടുപ്പ് പ്രചാരണം : ഏപ്രില്‍ 1 വരെ പിടിച്ചെടുത്തത് 1,460 കോടി രൂപ

0
489

ഡല്‍ഹി (www.mediavisionnews.in): പൊതു തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയില്‍ .മാര്‍ച്ച്‌ പത്തിന് തെരഞ്ഞെ‍ടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ പിടികൂടിയത് 1,460 കോടി രൂപ. സ്വര്‍ണ്ണം, പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയാണ് രാജ്യത്തെ വിവിധ ഭാ​ഗങ്ങളില്‍ നിന്നായി പിടികൂടിയത്. ഏപ്രില്‍ ഒന്ന് വരെ 1,460.02 കോടി രൂപയാണ് പിടിച്ചെടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ പരിശോധനയില്‍ ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത് ​ഗുജറാത്തില്‍ നിന്നാണ്. 509 കോടി രൂപയുടെ വസ്തുക്കളാണ് ​ഗുജറാത്തിലെ വിവിധയിടങ്ങളില്‍ നിന്നായി ഉദ്യോ​ഗസ്ഥര്‍ പിടികൂടിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here