രാഹുൽ ഗാന്ധി ഇനി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; കളകട്രേറ്റിലെത്തി നാമനിര്‍ദ്ദേശ പത്രിക നൽകി

0
599

വയനാട്(www.mediavisionnews.in): രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രണ്ടാം ഗേറ്റ് വഴി കളക്ടേറ്റിനകത്തേക്ക് പോയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി കെസി വേണുഗോപാൽ മുകുൾ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്  ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കര്‍ശന സുരക്ഷയാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്.  നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here