കാലിഫോർണിയ (www.mediavisionnews.in): പാറ്റേര്‍ണോ, പാസ്‌വേര്‍ഡോ മനസിലാക്കി ആരെങ്കിലും നമ്മുടെ വാട്ട്സ് ആപ്പ് തുറക്കുമോ എന്ന ഭയം ഇനി വേണ്ട. നിങ്ങളുടെ വിരലടയാളം ഇല്ലാതെ ഇനി വാട്ട്സ് ആപ്പ് തുറക്കാനാകില്ല. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനായി ഫിംഗര്‍ പ്രിന്റ് സ്കാനിംഗ് ഫീച്ചര്‍ വാട്ട്സ് ആപ്പ് കൊണ്ടുവന്നു.
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പില്‍
കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ബീറ്റ പതിപ്പില്‍കൂടി ഫിംഗര്‍പ്രിന്റ് സ്കാനിംഗ് ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ്. മറ്റാരെങ്കിലും നിരവധി തവണ ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ കൈ വച്ച് വാട്ട്സ് ആപ്പ് തുറക്കാന്‍ ശ്രമിച്ചാല്‍ പിന്നീട് ഫിംഗര്‍ പ്രിന്റ് സ്കാനിംഗ് ഉപയോഗിച്ച് അല്‍പ നേരത്തേക്ക് വട്ട്സ്‌ആപ്പ് തുറക്കാന്‍ സാധിക്കില്ല.വാട്ട്സ് ആപ്പില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗപ്പെടുത്തുന്നതിനായി സെറ്റിംഗ്സിനുള്ളില്‍ അക്കൌണ്ട് പ്രൈവസി സെറ്റിംഗിസില്‍ യൂസ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. അയച്ച സന്ദേശം എത്ര തവണ ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോര്‍വേര്‍ഡ് ഇന്‍ഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.