അസ്വസ്ഥനായ നേതാവ് ബി.ജെ.പി വിട്ടു; രാജിക്കത്ത് കൈമാറിയത് പാര്‍ട്ടി ഓഫീസ് ‘കാവല്‍ക്കാരന്’

0
285

ലക്നൗ(www.mediavisionnews.in): വരുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച ബി.ജെ.പി എം.പി രാജിക്കത്ത് കൈമാറിയത് ബി.ജെ.പി ഓഫീസ് ചൗകിദാറിന് (കാവല്‍ക്കാരന്‍).

2014 ല്‍ ഹര്‍ദോയി സീറ്റില്‍ നിന്നും വിജയിച്ച 44 കാരനായ അന്‍ശുല്‍ വര്‍മയാണ് തന്റെ രാജിക്കത്ത് ലക്നൗവിലെ പാര്‍ട്ടി ഓഫീസിലെ സെക്യുരിറ്റി ജീവനക്കാരന് കൈമാറിയത്.

ഇത്തവണ, അന്‍ശുല്‍ വര്‍മയ്ക്ക് സീറ്റ് നിഷേധിച്ച ബി.ജെ.പി പകരം ആ സീറ്റ് ജയ്‌ പ്രകാശ്‌ റാവത്തിനാണ് നല്‍കിയത്.

1990 കളില്‍ ജയ്‌ പ്രകാശ്‌ റാവത്ത് രണ്ട് തവണ ഇവിടെ നിന്നും ബി.ജെ.പി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന റാവത്ത് 2004 ല്‍ മറ്റൊരു സീറ്റില്‍ നിന്നും വിജയിച്ചു. 2018 ലാണ് അദ്ദേഹം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

അതേസമയം, അന്‍ശുല്‍ വര്‍മ ഇന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്.പി ആസ്ഥാനത്ത് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അന്‍ശുല്‍ എസ്.പി അംഗത്വം സ്വീകരിച്ചത്.

താന്‍ ഉപാധിയില്ലാതെയാണ് എസ്.പിയില്‍ ചേര്‍ന്നത്. താന്‍ ഉള്‍പ്പെട്ട പാസി സമുദായത്തിന്റെ ഒരു സമ്മേളനത്തിനിടെ ക്ഷേത്രത്തിനുള്ളില്‍ നടന്ന മദ്യവിതരണത്തിനെതിരെ ശബ്ദമുയര്‍ത്തിയതാകം തനിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് വര്‍മ്മ പറഞ്ഞു.

ഈ സംഭവം തനിക്ക് വേദനയുണ്ടാക്കി. ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയിരുന്നതായും വര്‍മ പറഞ്ഞു.

ട്വീറ്ററില്‍ പേരിനൊപ്പം ‘ചൗകിദാര്‍’ എന്ന് ചേര്‍ക്കാതിരുന്നതും കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here