തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന് ശേഷം കേരള രാഷ്ട്രീയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്റേതാണ്. സോഷ്യല്‍ മീഡിയയില്‍ മികച്ച രീതിയിലുള്ള ഇടപെടല്‍ നടത്തുന്ന സുരേന്ദ്രനെതിരെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ തനിക്കെതിരെ ഉള്ളി സുര എന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു തരം മനോരോഗമാണെന്ന് സുരേന്ദ്രന്‍ പറയുന്നു. ഒരു മലയാളം ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുന്നത്.
ഞാന്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ സാധാരണ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ എഴുത്തുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നതിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ എന്താണ് പറയുന്നതെന്ന് പോലും നോക്കാതെ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ ഒരു തരം മനോരോഗത്തിന് അടിമപ്പെട്ടവരാണ്. വായിക്കാന്‍ ആളുണ്ടാകുമ്ബോള്‍ സ്വഭാവികമായും എതിര്‍പ്പുകള്‍ ഉണ്ടാകും. സാധാരണക്കാരോട് സംവദിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്.
വിമര്‍ശനങ്ങള്‍ പോസിറ്റീവായി എടുക്കുന്നു. ശക്തമായി ഇടപെടുന്നത് കൊണ്ടാണ് തനിക്കെതിരെ ട്രോളുകള്‍ ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. കുമ്മനം രാജശേഖന്‍ തിരുവനന്തപുരത്ത് മത്സരിക്കുമ്ബോള്‍ പാനലിന് കൂടുതല്‍ സ്വീകാര്യത ലഭിക്കും. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എല്‍.ഡി.എഫിനും യു.ഡി.എഫിനും അവകാശപ്പെടാന്‍ കഴിയുന്നതുപോലെയുള്ള വിജയം ഞങ്ങള്‍ക്കും അവകാശപ്പെടാന്‍ കഴിയുമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.