ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധം- ജില്ലാ കളക്ടര്‍

0
213

കാസര്‍കോട്(www.mediavisionnews.in): വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ നിര്‍ബന്ധമായും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 99 ശതമാനം വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) ലഭ്യമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഈ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. അതിന് കഴിയാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 11 തരത്തിലുള്ള മറ്റ് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന്
ഹാജരാക്കി വോട്ട് ചെയ്യാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, പാന്‍ കാര്‍ഡ്, ആര്‍ജിഐ സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി കാര്‍ഡ്, തൊഴില്‍മന്ത്രാലയം നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ ഡോക്യുമെന്റ്, എംപി, എംഎല്‍എ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കാം. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ ചെറിയ രീതിയിലുള്ള അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിന്റെ പേരില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here