കാസര്‍ഗോഡ്(www.mediavisionnews.in): കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചാരണം തുടങ്ങിയത്.
അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ട്. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ പി ജയരാജന്റെ തോല്‍വി ഉറപ്പായന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകള്‍ രാജ്‌മേഹന്‍ ഉണ്ണിത്താന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
കാസര്‍ഗോഡ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി കെ സുബയ്യറായിയുടെ പേരാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍ഗോഡ് ഇടം പിടിക്കുകയായിരുന്നു. ഇതിനെതിരെ കാസര്‍ഗോഡ് ഡിസിസിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും സംസ്ഥാന നേതൃത്വവും ഉള്‍പ്പെടെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.