ഖാസി കേസ് എൻ ഐ എ അന്വേഷിക്കുക തന്നെ വേണം പിഡിപി

0
181

കുമ്പള(www.mediavisionnews.in): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചെമ്പരിക്ക ഖാതിയുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ ഭൂരുഹ മരണം എൻ ഐ എ അന്വേഷിക്കണമെന്ന് പിഡിപി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിഡിപി യുടെ രണ്ട് കൊല്ലങ്ങൾക്ക് മുമ്പ് തൊട്ടേ ഈ ആവശ്യം ഉന്നയിച്ച് വരുന്നതായും നേതാക്കൾ പറഞ്ഞു. എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി മാർച്ച്‌ 19ന് നായൻമാർമൂലയിൽ നിന്നും കാസർകോട് ടൗണിലേക്ക് പദ യാത്ര നടത്തും.

ഖാസി കുടുംബവും സമസ്തയുടെ നേതാക്കളിൽ ചിലരും നേരത്തെ പല വട്ടം ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആവശ്യങ്ങളെ അധികൃതർ ഗൗനിക്കാതിരിക്കാനുള്ള ശ്രമങ്ങളും ഇടപെടലുകളും ചില കോണുകളിൽ നിന്നും ഉണ്ടായതായും പാർട്ടി ആരോപിച്ചു. അത് ഇപ്പോഴും തുടരുന്നുണ്ടത്രെ. എന്നാൽ പിഡിപി സമരം ഏറ്റെടുത്തതിന്ന് ശേഷം സംഭവത്തിന്ന് ദേശീയ ശ്രദ്ധ ലഭിച്ചു. കുറ്റവാളികൾ രക്ഷപ്പെടില്ല എന്ന സ്ഥിതിയാണ് നിലവിൽ. സമരമുഖത്ത് ഉറച്ചു നിൽക്കുന്നവരെ പിന്തിരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ വ്യാജ ആരോപണങ്ങളുമായി ചിലർ പ്രത്യക്ഷപ്പെടുന്നതായും അതിനാൽ മാധ്യമ രംഗത്തുള്ളവരുൾപ്പടെ മുഴുവൻ മനുഷ്യ സ്നേഹികളും പിഡിപി യുടെ നിരന്തര സമരവുമായി സഹകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പദ യാത്ര കാസറഗോഡ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. കർണാടക ജസ്റ്റിസ് ഫോറം ഉൾപ്പടെ നിരവധി മനുഷ്യാവകാശ സംഘടനകളുടെ നേതാക്കൾ സംബന്ധിക്കും.

വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ, ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല, ജില്ലാ സെക്രട്ടറി അബ്ദുള്ള ബദിയഡ്ക, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുൽ റഹ്മാൻ പുത്തിഗെ, കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ കാജാളം, കുമ്പള പഞ്ചായത്ത്‌ സെക്രട്ടറി അഷ്‌റഫ്‌ ബദ്രിയ നഗർ എന്നിവർസംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here