കൊച്ചി(www.mediavisionnews.in): കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ 190 കേസുകളില്‍ പ്രതി ചേര്‍ത്തു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആകെ 193 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് പെരിയയില്‍ ശരത് ലാല്‍, കൃപേഷ് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, സിപിഎം നേതാവ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് ഫെബ്രുവരി 18 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മിനന്ല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പട്ടികയും സത്യവാങ്മൂലത്തിനൊപ്പം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിറ്റി, റൂറല്‍ തിരിച്ചുള്ള കേസുകളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 23 കേസുകളില്‍ യു.ഡി.എഫ് ജില്ല ചെയര്മാന് എം.സി. കമറുദ്ദീനെയും കണ്‍വീനര്‍ എ. ഗോവിന്ദന് നായരെയും പ്രതിയാക്കിയിട്ടുണ്ട്.
ഈ മൂന്നു പേരും ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായും ആഹ്വാനം നടത്തിയിട്ടില്ലെന്ന എം.സി ഖമറുദീന്റെയും ഗോവിന്ദന്‍നായരുടെയും വാദം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ ഇവര്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതിന് തെളിവുണ്ട്. ഹര്‍ത്താലില്‍ 2,64,200 രൂപയുടെ നഷ്ടമാണുണ്ടായത്. കെഎസ്ആര്‍ടിസിക്കും വലിയ നഷ്ടമുണ്ടായി. സ്വകാര്യബസുകള്ക്കുണ്ടായ നഷ്ടം വിലയിരുത്തണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴ് ദിവസം മുമ്ബ് നോട്ടീസ് നല്‍കണം, തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെുവിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് ഹര്‍ത്താല്‍ നടത്തിയതിന് ഡീന്‍ അടക്കം മൂന്നു പേര്‍ക്കെതിരെയും ഹൈകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഈ കേസിലാണ് പൊലീസ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.