ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നോര്‍ത്ത് സോണില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം; നാളെ മത്സരമില്ല

0
223

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനെട്ടാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ബാജിയോ ഫാന്‍സ് ഉദുമക്ക് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍ കാസര്‍കോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാജിയോ ഫാന്‍സ് ഉദുമ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാജിയോ ഫാന്‍സ് ഉദുമയുടെ തകര്‍പ്പന്‍ തിരിച്ചു വരവ്. ബാജിയോ ഫാന്‍സ് ഉദുമയുടെ രാകേഷിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

ഇന്നത്തെ മത്സരത്തിലെ വിജയത്തിന്‍റെ പിന്‍ബലത്തില്‍ ബാജിയോ ഫാന്‍സ് ഉദുമ അഞ്ച് കളികളില്‍ ഒമ്പത് പോയിന്‍റുമായി നോര്‍ത്ത് സോണ്‍ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. എം.എസ്.സി മൊഗ്രാല്‍ അഞ്ച് കളികളില്‍ പത്ത് പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാഷണല്‍ കാസര്‍കോട് ഒമ്പത് പോയിന്‍റോടെ  നിലവില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഗ്രുപ്പ് ചാംപ്യനാകാനുള്ള സാധ്യതകള്‍ അവസാനിച്ചു. അഞ്ച് കളികളില്‍ ഒമ്പത് പോയിന്‍റോടെ നാഷണല്‍ ചെമ്പിരിക്ക മൂന്നാം സഥാനത്തുണ്ട്. അഞ്ച് കളികളില്‍ ഏഴ് പോയിന്‍റുമായി മിറാക്കിള്‍ കമ്പാര്‍ അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് വീതം കളികളില്‍ നാല് വീതം പോയിന്‍റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തും ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.

നാല് ടീമുകള്‍ക്ക് സോണ്‍ സോണ്‍ ചാംപ്യനാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചാംപ്യനെ അറിയാന്‍ ചാംപ്യന്‍ഷിപ്പിന്‍റെ അവസാന ദിവസമായ പതിനേഴാം തീയതി നടക്കാനിരിക്കുന്ന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ബ്ളേസ് തളങ്കരയ്ക്കും സിറ്റിസണ്‍ ഉപ്പളക്കും സീനിയര്‍ ഡിവിഷനില്‍ നിലനില്‍പ്പിന്‍റെ പോരാട്ടമാണ് ഇനിയുള്ളത്. നാഷനല്‍ കാസര്‍കോട് ഒഴികെ മറ്റ് നാല്  ടീമുകള്‍ക്കും ചാംപ്യന്‍പട്ടം കരസ്ഥമാക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ചാംപ്യന്‍ഷിപ്പിലെ ബാക്കി മത്സരങ്ങള്‍ക്ക് മൂര്‍ച്ച കൂടും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here