അബുദാബി (www.mediavisionnews.in): ഗുണനിലവാര മാനദണ്ഡം പാലിക്കാത്ത സെഡൊഫാന്‍ കഫ് സിറപ്പ് യുഎഇ വിപണിയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച് ആരോഗ്യമന്ത്രാലയം. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ഫ്‌ളൂ തുടങ്ങിയ രോഗങ്ങള്‍ക്കാണ് ഈ മരുന്ന് നല്‍കിയിരുന്നത്. മരുന്നില്‍ ട്രിപ്രൊലിഡിന്‍ ഹൈഡ്രോക്ലോറൈഡിന്റെ അനുപാതം കുറഞ്ഞതാണ് പ്രധാന കാരണം.
ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ഫാര്‍മസികളില്‍നിന്നും മരുന്ന് പിന്‍വലിക്കാന്‍ ഉല്‍പാദകരായ റാസല്‍ഖൈമയിലെ ജുല്‍ഫാര്‍ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലുക്കീമിയയ്ക്കുള്ള വ്യാജ മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇക്ക്ള്‍സിഗ് 45 എംജി മരുന്നും കഴിഞ്ഞ തവണ പിന്‍വലിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.