തിരുവനന്തപുരം (www.mediavisionnews.in): സിപിഐഎം സംസ്ഥാന സമിതി സമാപിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ചാലക്കുടിയില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. കാസര്‍കോട് സതീഷ് ചന്ദ്രന്‍ മത്സരിക്കും. പൊന്നാനിയില്‍ ആര് മത്സരിക്കുമെന്നതില്‍ തീരുമാനമായില്ല.
അഞ്ച് വര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്ന് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അര്‍ഹതയും കഴിവുമുള്ള ഒരുപാട് പേരുണ്ട്. പുതിയ തലമുറക്ക് വഴിമാറികൊടുക്കുന്നതാണ് ശരിയായ രീതിയെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാകുമെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നു.
സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങെനെ
- 1 ആറ്റിങ്ങൾ എ സമ്പത്ത്
- 2 കൊല്ലം- കെഎൻ ബാലഗോപാൽ
- 3 പത്തനംതിട്ട വീണ ജോര്‍ജ്ജ്
- 4 ആലപ്പുഴ എഎം ആരിഫ്
- 5 ഇടുക്കി ജോയിസ് ജോര്‍ജ്ജ്
- 6 കോട്ടയം വിഎൻ വാസവൻ
- 7 എറണാകുളം പി രാജീവ്
- 8 ചാലക്കുടി ഇന്നസെന്റ്
- 9 പൊന്നാനി -തീരുമാനമായില്ല ( പിവി അൻവര്‍ പരിഗണനയില്‍)
- 10 മലപ്പുറം വി പി സാനു
- 11 ആലത്തൂര്‍ പി കെ ബിജു
- 12 പാലക്കാട് എംബി രാജേഷ്
- 13 കോഴിക്കോട് എ പ്രദീപ് കുമാര്‍
- 14 വടകര പി ജയരാജൻ
- 15 കണ്ണൂര്‍ പികെ ശ്രീമതി
- 16 കാസര്‍കോട് കെപി സതീഷ് ചന്ദ്രൻ
മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഐഎം തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്.
ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകരയിൽ മത്സരത്തിനിറങ്ങുന്നതോടെ വടക്കൻ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
പി ജയരാജന്‍റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും ജെഡിഎസിന്‍റെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തൽ.