ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ ചെമ്പിരിക്കക്ക് ജയം

0
169

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഒമ്പതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍ കാസറഗോഡിനെയാണ് നാഷണല്‍ ചെമ്പിരിക്ക മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷണല്‍ ചെമ്പിരിക്കയുടെ മുന്നേറ്റ താരം കബീറിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.

ചാംപ്യന്‍ഷിപ്പിലെ പത്താം ദിനമായ നാളെ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാല്‍ മിറാക്കിള്‍ കമ്പാറുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here