ഇന്ത്യ – പാക്ക് സംഘർഷം ബാധിക്കില്ല, സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടക്കും : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

0
187

ലഖ്‌നോ(www.mediavisionnews.in): ഇന്ത്യ പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം തെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താന്‍ പിടികൂടിയ വ്യോമസേന പൈലറ്റിനെ ഇന്ത്യക്ക് കൈമാറുന്ന ദിവസത്തിലാണ് തെരഞ്ഞെടുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ രാജ്യത്തിനകത്തുള്ള സ്വത്തുക്കള്‍ക്ക് പുറമേ വിദേശത്തുള്ള വസ്തുവകകളുടെ വിശദാംശങ്ങളും പുറത്തുവിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആദായ നികുതി വകുപ്പ് അത് പരിശോധിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ഈ വിവരങ്ങളില്‍ വല്ല പൊരുത്തക്കേടുകളും കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here