ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയം; മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റും തൂത്തുവാരി

0
214

ഔറംഗാബാദ്(www.mediavisionnews.in) : മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് മിന്നുന്ന വിജയം. 26 ല്‍ 24 സീറ്റുകളും തൂത്തുവാരിയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. ബി.ജെ.പിക്ക് രണ്ടുസീറ്റുകള്‍ മാത്രമാണ് നേടാനായത്.

10000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനിസിപ്പല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ രാജര്‍ഷി നിഖം വിജയിച്ചത്.
രാജര്‍ഷിയുടെ ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് സില്ലോഡിലെ വിജയം.

ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹേബ് ധാന്‍വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. ബി.ജെ.പി രണ്ട് സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ശിവസേനയ്ക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.

മജ് ലിസ് ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ 20 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരു സീറ്റില്‍ പോലും നേട്ടമുണ്ടാക്കാനായില്ല.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കുന്നെന്നും ബി.ജെ.പിയുടെ ഭരണനേട്ടം വോട്ടര്‍മാര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും ബി.ജെ.പി വക്താവ് ഷിരിഷ് ബൊറാല്‍ക്കര്‍ പറഞ്ഞു.

അതേസമയം സില്ലോഡിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സ്ഥലം എം.എല്‍.എയായ ശിവസേന നേതാവ് അര്‍ജുന്‍ കോട്ക്കര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here