യുവ സൂപ്പര്‍ താരം അപ്രതീക്ഷിതമായി വിരമിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് ഞെട്ടല്‍

0
255

ദക്ഷിണാഫ്രിക്ക (www.mediavisionnews.in) : ശ്രീലങ്കയോട് പരമ്പര തോല്‍വിയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു തിരിച്ചടി വാര്‍ത്ത കൂടി. ദക്ഷിണാഫ്രിക്കയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തിയ യുവപേസര്‍ ഡുവാനെ ഒലിവര്‍ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ യോര്‍ക്ക്ഷെയറുമായി കരാറിലൊപ്പിട്ടതോടെയാണ് രാജ്യാന്തര കരിയറിന് അവസാനമായത്. മൂന്നുവര്‍ഷത്തെ കൊല്‍പാക് കരാറിലൂടെയാണ് ഒലിവര്‍ ഇംഗ്ലണ്ടിലെത്തുന്നത്.

ആദ്യമായിട്ടല്ല ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കൊല്‍പാക് കരാറിലൂടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നത്. നേരത്തെ ഹാഷിം അംല അടക്കമുളള താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പത്തു ടെസ്റ്റുകളില്‍ നിന്ന് 48 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് ഒലിവര്‍. മികച്ച വേഗത്തില്‍ പന്തെറിയുന്ന ഈ പേസര്‍ പന്ത് സ്വിംഗ് ചെയ്യിക്കുന്നതിലും മിടുക്കനാണ്. രണ്ട് ഏകദിനത്തില്‍ മാത്രമാണ് കളിച്ചിട്ടുളളതെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന താരമായിരുന്നു. ഇംഗ്ലീഷ് കൗണ്ടിയില്‍ ലഭിക്കുന്ന മികച്ച പ്രതിഫലമാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒലിവറിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം എ.ബി ഡിവില്യേഴ്സ് രാജ്യാന്തര തലത്തില്‍ നിന്ന് വിരമിച്ചശേഷം ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. അടുത്തിടെ ദുര്‍ബലരായ ശ്രീലങ്കയോട് രണ്ടു ടെസ്റ്റുകളും തോറ്റിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here