ഉപ്പള (www.mediavisionnews.in): ടൗണിൽ റോഡിന്റെ വീതി കുട്ടി ഡിവൈഡറും സർക്കിളും നിർമിക്കണമെന്നു വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിനു പരിഹാരമായില്ല. മoഗളുരു കാസർകോട് ദേശീയ പാതയിൽ ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്.
ദിവസത്തിൽ നുറോളം ആംബുലൻസും കടന്നു പോകുന്നു. മിയപദവ്, റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും അടക്കം ടൗണിന്റെ ഉൾഭാഗത്ത് നിന്നു ഡസനോളം ചെറിയ റോഡുകളിൽ നിന്നും വാഹനങ്ങൾ ദേശീയ പാതയിലേക്ക് കടക്കുമ്പോൾ ഗതാഗത മണിക്കൂറോളം കുരുക്കിൽപ്പെടുന്നു.
ഇത് ജനങ്ങൾക്കും യാത്രക്കാർക്കും രോഗികൾക്കും ദുരിതമായി. ഉൾപ്രദേശത്തെ റോഡിൽ നിന്നു ദേശീയ പാതയിലേക്ക് വാഹനം കയറ്റുമ്പോൾ റോഡിന്റെ വീതി കുറവു മുലം ഗതാഗത തടസ്സവും അപകടത്തിനു കാരണമാകുന്നു. ഉപ്പള ഗേറ്റ് മുതൽ നയബസാർ വരെ റോഡിന്റെ വീതി കൂട്ടി വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകാൻ സംവിധാനം ഉണ്ടാക്കണം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.