ബായാർ(www.mediavisionnews.in): കരീം മുസ്ലിയാരെ ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടുക, പ്രതികൾക് നൽകിയ ജാമ്യം റദ്ദ് ചെയ്യുക, ഗൂഢാലോചന പുറത്ത് കൊണ്ടു വരുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മുസ്ലിം യൂത്ത് ലീഗ് ബായാർ മേഖല കമ്മിറ്റി ബായാർ പദവ് ടൗണിൽ പ്രതിഷേധ ധർണ നടത്തി. ധർണ യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഖലീൽ ചിപ്പാറിന്റെ അധ്യക്ഷതയിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്റഫ് ഉൽഘാടനം ചെയ്തു. STU ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബന്തിയോട് മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്തുഞ്ഞി ഹാജി, ജനറൽ സെക്രെട്ടറി സെഡ്.എ കയ്യാർ, മണ്ഡലം മുസ്ലിം ലീഗ് സെക്രെട്ടറി ഹമീദ് കുഞ്ഞാലി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി ഗോൾഡൻ റഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ഭാരവാഹികളായ അസിസ് കളായി, ആദം ബള്ളൂർ,എം.എസ്.എഫ് മണ്ഡലം ട്രഷറർ റഹിം പള്ളം, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി ശിഹാബ്, ബിഎം മുസ്തഫ ഉപ്പള, മുസ്ലിം ലീഗ് നേതാക്കന്മാരായ അബ്ദുൽ റഹ്മാൻ കണിയാല, സലാം ബായാർ, ഇബ്രാഹിം പദവ്, അമ്മി ബായാർ പദവ് തുടങ്ങിയവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് പി പി സ്വാഗതവും, ദുബൈ കെ.എം.സി.സി പൈവളികെ പഞ്ചായത്ത പ്രസിഡന്റ് ഷാക്കിർ ബായാർ നന്ദിയും പറഞ്ഞു.