സെന്‍കുമാര്‍ 990 കേസുകളില്‍ പ്രതിയാകും; സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു

0
249

കൊച്ചി(www.mediavisionnews.in): ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി നടപ്പാക്കിയതിനെ തുടര്‍ന്ന് അരങ്ങേറിയ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും.

തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയില്‍ കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍ എന്നിവരെ കൂടാതെ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മ സമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, ബിജെപി, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ തുടങ്ങിയവരും 990 കേസുകളില്‍ പ്രതിയാകുമെന്ന് ഉറപ്പായി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here