ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍

0
198

ദോഹ (www.mediavisionnews.in): ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. സമുദ്രവ്യാപാരം വഴിയുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം വെച്ചാണ് നീക്കം.

ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജയ്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, കുവൈത്ത്, ഒമാന്‍, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സമുദ്രവ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍ നീക്കം നടത്തുന്നത്. ഖത്തറിലേക്ക് കൂടുതല്‍ വിദേശനിക്ഷേപമെത്തിക്കുക എന്ന നീക്കത്തിലൂടെ സാധിക്കുമെന്നാണ് ക്യൂ.എഫ്.സിയുടെ പ്രതീക്ഷ. മേഖലയിലെ വ്യാപാര കവാടമായി ദോഹ തുറമുഖം മാറും.

ശ്രമം വിജയമായാല്‍ ഈ ആറ് രാജ്യങ്ങളിലേക്കും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്‍റെ ഒഴുക്കുണ്ടാകും. വളര്‍ച്ചയുടെ പാതയിലുള്ള ഇന്ത്യക്കും ഇത് ഗുണം ചെയ്യും.‌ 2.1 ട്രില്യണ്‍ ഡോളറിന്‍റെ വ്യാപാര സമ്പത്ത് ഈ ആറ് രാജ്യങ്ങള്‍ക്കും കൂടിയുണ്ട്.

15000 കോടി ഡോളറിന്‍റെ നേരിട്ടുള്ള വിദേശനിക്ഷേപം 2016ല്‍ തന്നെ ഈ ആറ് രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. പുതിയ ഇടനാഴി സാധ്യമാകുന്നതോടെ നിക്ഷേപം കുത്തനെ വര്‍ധിക്കും. ഇത്രയും രാജ്യങ്ങളുടെ മാത്രമല്ല ഏഷ്യയുടെ തന്നെ സാമ്പത്തിക കുതിപ്പിന് നീക്കം വഴി തെളിയിക്കുമെന്നും ക്യൂ.എഫ്.സി പ്രതീക്ഷിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here