കാസര്‍കോട്(www.mediavisionnews.in) : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേശ്, ശരത്ത് ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. വൈകുന്നേരം 7.30 ഓടെയാണ് സംഭവം.
പ്രദേശത്ത് കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷം നിലനിന്നിരുന്നു. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും സി.പി.ഐ.എമ്മാണ് പിന്നിലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.