തിരുവനന്തപുരം(www.mediavisionnews.in) ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയ്യാറായി. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനാണ് മൂന്നാമതായി പരിഗണിക്കപ്പെടുന്ന വ്യക്തിയെന്നും സൂചനകളുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടില്ല
ഒരു മണ്ഡലത്തില്‍ മൂന്ന് പേരെ വീതമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രമുഖ നേതാക്കളെ കളത്തില്‍ ഇറക്കി ജയം നേടാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ആറ്റിങ്ങലില്‍ പി കെ കൃഷ്ണദാസും ശോഭ സുരേന്ദ്രനുമാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖ നേതാക്കള്‍. പത്തനംതിട്ടയില്‍ എം ടി രമേശിനാണ് മുന്‍ഗണന. തൃശൂരില്‍ കെ സുരേന്ദ്രനും എ എന്‍ രാധകൃഷ്ണനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സ്ഥീകരിച്ചിട്ടുണ്ട്. ഘടകകക്ഷിളുമായി ഏകദേശ ധാരണായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് സീറ്റുകളില്‍ ബിഡിജെഎസിന് നല്‍കാനാണ് ബിജെപി തീരുമാനം. ഇതിന് പുറമെ കേരള കോണ്‍ഗ്രസിനും സീറ്റ് നല്‍കിയേക്കും. പി സി തോമസിന് മധ്യതിരൂവതാംകൂറിലുള്ള സ്വാധീനമാണ് ബിജെപിയുടെ പ്രതീക്ഷ.
നേരത്തെ സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുമ്മനം നിലപാട് വ്യക്തമാക്കിയത്.
പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാനായി സാധിക്കുന്ന പദവിയല്ല. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. അങ്ങനെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യവും അവര്‍ക്ക് മുന്നിലുണ്ട്.
അത് അത്ര എളുപ്പമല്ല. ഗവര്‍ണര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. സംഘടന പറഞ്ഞു അനുസരിക്കുന്നു. തന്നെ സംഘടന ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കും. പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താന്‍ താത്പര്യമുണ്ട്. പക്ഷേ തീരുമാനം എടുക്കേണ്ടത് സംഘടനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.