കോഴിക്കോട്(www.mediavisionnews.in) : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരായ വിചാരണ കണ്ണൂരില്‍ നടന്നാല്‍ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം. വിചാരണ സി.ബി.ഐ കോടതിയിലേക്കോ കണ്ണൂരിന് പുറത്തേക്കോ മാറ്റണം. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞു.
സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയുടെ എം.എല്‍.എയും പ്രതിചേര്‍ക്കപ്പെട്ട കേസില്‍ സുതാര്യമായ വിചാരണ സാധ്യമല്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തലെന്നും തലശ്ശേരി സെഷന്‍സ് കോടതിയില്‍ കേസ് വിചാരണയ്ക്ക് വരികയാണെങ്കില്‍ സാക്ഷികളെ പോലും കോടതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ദാവൂദ് പറഞ്ഞു.
ദാവൂദിന്റെ വാക്കുകള്‍
സി.ബി.ഐ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. അത് സി.ബി.ഐ കോടതിയില്‍ തന്നെ പരിഗണിക്കണമെന്ന ആവശ്യമാണ് തങ്ങള്‍ക്കുള്ളത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഈ കേസ് വിചാരണയ്ക്ക് വരികയാണെങ്കില്‍ സാക്ഷികളെ പോലും കോടതിയില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് സി.ബി.ഐ കോടതിയില്‍ തന്നെ വിചാരണ ചെയ്യണം. ഈ ആവശ്യം ഉന്നയിച്ച് ഞങ്ങള്‍ കേരളാ ഹൈക്കോടതിയെ സമീപിക്കുന്നതാണ്.
സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ സി.പി.ഐ.എമ്മിന്റെ ജില്ലാ സെക്രട്ടറിയും പാര്‍ട്ടിയുടെ എം.എല്‍.എയും പ്രതിചേര്‍ക്കപ്പെട്ട കേസില്‍ സുതാര്യമായ വിചാരണ സാധ്യമല്ലെന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. അല്ലെങ്കില്‍ കണ്ണൂരിന് പുറത്ത് എറണാകുളത്തോ തിരുവനന്തപുരത്തോ വിചാരണ നടക്കണം.