കൊച്ചി(www.mediavisionnews.in): നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി ലാപ് ടോപ്പില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.
ദുബായില്‍ നിന്നും നെടുമ്പാശേരിയില്‍ പുലര്‍ച്ചെ 5.10 ന് എത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6 ഇ 68 വിമാനത്തില്‍ എത്തിയ കാസര്‍കോഡ് സ്വദേശി ഹാരീസ് അഹമ്മദില്‍ നിന്നുമാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 2566 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജെന്‍സ് വിഭാഗം പിടികൂടിയത്. ഏകദേശം 85 ലക്ഷത്തോളം രൂപ വില വരുന്ന 22 ബിസ്‌ക്കറ്റാണ് ലാപ്‌ടോപ്പില്‍ ഒളിപ്പിച്ചിരുന്നത്. ബാഗേജിന് അകത്തായിരുന്നു ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നിടയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മാത്രം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ നിന്നായി അഞ്ച് കിലോയിലേറെ സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം വിമാനത്തിലെ ചവിട്ടിക്കടിയില്‍ വരെ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചിരുന്നു.