തിരുവനന്തപുരം (www.mediavisionnews.in): അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിനെ പോലെ സെക്കുലര്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി, സംഘപരിവാറിന്റേതിന് സമാനമായ നടപടികള്‍ കൈക്കൊള്ളുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ചു വര്‍ഷത്തേക്കു കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം നശിക്കും. രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ജനാധിപത്യ സ്ഥാപനങ്ങളും നശിപ്പിക്കപ്പെടും. നിലവിലുള്ള രൂപത്തില്‍ നമുക്ക് രാജ്യത്തെ നിലനിര്‍ത്തണമെങ്കില്‍, ബിജെപി അധികാരത്തില്‍ വരരുത്. എല്ലായിടത്തും ബിജെപിയുടെ പരാജയം ഉറപ്പാക്കേണ്ടതുണ്ട്. അതിനനുസരിച്ചുളള നിലപാടായിരിക്കും ഇടതുപക്ഷം സ്വീകരിക്കുക. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുളള ധാരണയ്ക്ക് യാതൊരു ചര്‍ച്ചയും ഞങ്ങള്‍ നടത്തിയിട്ടില്ല. അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ചര്‍ച്ചകള്‍ നടത്തട്ടെ. മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ പോലെ സെക്കുലര്‍ ആണെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി, സംഘപരിവാറിന്റേതിന് സമാനമായ നടപടികള്‍ കൈക്കൊള്ളുന്നത് സ്വീകാര്യമല്ല. പശുക്കളുടെ പ്രശ്‌നം ബിജെപി ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്, പശുവിനെ കൊല്ലുന്നത് നേരത്തേ നിരോധിച്ചിരുന്നു എന്നാണ്.
ആര്‍എസ്എസിന്റെയോ സംഘ്പരിവാറിന്റെയോ പാതയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ സാധിക്കുക? വാസ്തവത്തില്‍, അത് വര്‍ഗ്ഗീയതയെ പരിപോഷിപ്പിക്കും. ശബരിമലയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കും ആര്‍എസ്എസിനും ഒപ്പമായിരുന്നു. മതനിരപേക്ഷതയെ ശക്തിപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.