ഉപ്പളയിൽ ട്രാഫിക് ബോധവൽക്കരണം വൈവിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി

0
214

ഉപ്പള(www.mediavisionnews.in): ട്രാഫിക് ബോധവൽക്കര വാരാഘോഷത്തിന്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ ബോധവൽക്കരണ റാലി ശ്രദ്ധേയമായി. മഞ്ചേശ്വരം ജനമൈത്രി പോലീസ്, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌, വ്യാപാരി വ്യവസായിക ഏകോപന സമിതി ഉപ്പള യൂണിറ്റ്, മംഗൽപാടി ജനകീയ വേദിയും സംയുക്തമായി നടത്തിയ ട്രാഫിക് ബോധവൽക്കരണ റാലി ഉപ്പള ടൗണിൽ സമാപിച്ചു.

ഇരുചക്ര വാഹനമുപയോഗിക്കുന്നവർക്കുള്ള പ്രത്യേക ക്ലാസും സംഘടിപ്പിച്ചു. ഹെൽമെറ്റ്‌ ചലഞ്ചിന്റെ ഭാഗമായി ഉപ്പളയിൽ നിന്നും ഹൊസങ്കടിയിലേക്കു ഹെൽമെറ്റ്‌ ധരിച്ചു മംഗൽപാടി ജനകീയ വേദി പ്രവർത്തകർ റാലി നടത്തി. ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച്
ഡി.വൈ.എസ്.പി പ്രദീപ് ഫ്ലാഗ് ഓഫ്‌ ചെയ്തു. പിന്നീട് നടന്ന പൊതുയോഗത്തിൽ മംഗൽപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ് ബന്തിയോട് അധ്യക്ഷനായിരുന്നു. മുഹമ്മദ്‌ റഫീഖ്, ഉമേഷ്‌, അഡ്വ: കരീം, യൂത്ത് വിങ് പ്രസിഡന്റ്‌ റൈഷാദ് ഉപ്പള, കെ.എഫ് ഇഖ്ബാൽ ഉപ്പള, അബു തമാം, സിവിൽ പോലീസ് ഓഫീസർ ശശിധരൻ, സുബൈർ മാളിക, ബി.എം മുസ്തഫ, റസാഖ് ബാപ്പയ്ത്തൊട്ടി, ഷാജഹാൻ ബഹ്‌റൈൻ, അസാഫ്, സിദ്ദിഖ് കൈകമ്പ, കോസ്മോസ് ഹമീദ്, മെഹമൂദ് കൈകമ്പ, ഹംസ ഹിദായത്ത് നഗർ, ഹനീഫ് റൈൻബോ, ജബ്ബാർ പള്ളം, വടകര അബൂബക്കർ, പി.എം ഖാലിദ്, ഷംസു കുബണൂർ, നാസിർ. H.N പ്രസംഗിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ സിബി തോമസ് സ്വാഗതവും സബ് ഇൻസ്‌പെക്ടർ അനീഷ് നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here