ന്യൂഡൽഹി (www.mediavisionnews.in): 30000 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിക്കപ്പെടുന്ന റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപെടുത്തലുമായി അന്നത്തെ പ്രതിരോധ സെക്രട്ടറി.
പ്രതിരോധമന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് റഫേല്‍ കരാറില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നത് ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മറികടന്ന് പി എം ഒ നേരിട്ട് കരാണിലായി സമാന്തര ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ പ്രതിരോധ സെക്രട്ടറി എതിര്‍പ്പറിയിച്ചിരുന്നെന്നുമാണ് പുറത്തുവന്ന വാര്‍ത്ത.അന്നത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍ കുമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇത്തരം ഇടപെടലുകള്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നിലപാടുകള്‍ക്ക്് എതിരാണെന്നും മുന്നറിയപ്പ് നല്‍കിയിരുന്നു. ദി ഹിന്ദു പത്രമാണ് നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ വാര്‍ത്ത പുറത്തു വിട്ടത്.അനാവശ്യ ഇടപെടലുകളില്‍ അതൃപ്തി അറിയച്ച് ഡിഫന്‍സ് സെക്രട്ടറി ഫയലില്‍ ഇങ്ങനെ കുറിച്ചു.
‘ ഫ്രഞ്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതകള്‍ക്ക് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുന്ന ഇത്തരം ഇടപെടലുകള്‍ പി എം ഓഫീസ് ഒഴിവാക്കുന്നതാണ് നല്ലത്’. വാര്‍ത്ത പുറത്തുവന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ഗാന്ധി മാധ്യങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ അന്നത്ത് പ്രതിരോധമന്ത്രിയായിരുന്ന മനോര്‍ പരീക്കര്‍ തന്റെ അറിവോടുകൂടിയായിരുന്നില്ല റഫേല്‍ ഡീല്‍ നടന്നതെന്ന് നേരത്തെ രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയിരുന്നു. പിന്നീട് തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റഫാല്‍ സംബന്ധിച്ച് ഡിഫന്‍സ് സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തല്‍ വരു ദിവസങ്ങളില്‍ മോദിസര്‍ക്കാരിന്റെ ഉറക്കം കെടുത്തും.