തിരുവനന്തപുരം(www.mediavisionnews.in) : പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രമുഖ മുസ്‌ലിം മതപ്രഭാഷകനെ പള്ളിയില്‍ നിന്നും സംഘടനയില്‍ നിന്നും പുറത്താക്കി. പോപ്പുലര്‍ ഫണ്ട് അനുകൂല സംഘടനയായ കേരള ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയും പ്രമുഖ പ്രഭാഷകനും ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയെയാണ് പുറത്താക്കിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്ത് സ്‌കൂളില്‍ നിന്നും മടങ്ങി വന്നിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്ന് കാട്ടിയാണ് പുറത്താക്കല്‍ നടപടി. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ മൗലവി ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.