ഗാന്ധി വധം പുനസൃഷ്ടിച്ച് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി അറസ്റ്റില്‍

0
184

യുപി(www.mediavisionnews.in): മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് രാജ്യത്തെ വെല്ലുവിളിച്ച ഹിന്ദുമഹാസഭ നേതാവ് അറസ്റ്റില്‍. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. അലിഗഡിലെ താപാലില്‍നിന്നാണ് സംഭവത്തെ തുടര്‍ന്ന് ഒളിവലായിരുന്ന പൂജയെ പിടികൂടിയത്. പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 പേരെയാണ് യുപി പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയയിലുണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അലിഗഡില്‍ഹിന്ദു മഹാസഭ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിലേക്ക് കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്.

വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍ നിന്നും ചോര ഒഴുകുന്നതായും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി മധുര വിതരണവും നടത്തി. ഹിന്ദു മഹാസഭ പരസ്യമായി രക്തസാക്ഷി ദിനത്തില്‍ ഇന്ത്യ വിരുദ്ധ നടപടികള്‍ കൈക്കൊളളുന്നത് ഇതാദ്യമല്ല.

മുമ്പ് ദിനം മധുരം നല്‍കിയും ഡ്രം മുഴക്കിയും ഡാന്‍സ് കളിച്ചും ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.
നാഥുറാം ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് ഗണിത പ്രൊഫസറും സംഘടനയുടെ നേതാവുമായ പൂജ വിദ്വേഷ പ്രസംഗം നടത്തിയത്. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂഡ പാണ്ഡെ പറഞ്ഞിരുന്നു.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും പൂജ ശകുന്‍ പാണ്ഡെ അന്ന് ആവശ്യപ്പെട്ടിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here