ഡല്‍ഹി (www.mediavisionnews.in): യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൗമാരക്കാരി പിടിയില്‍. 19 കാരിയാണ് സംഭവത്തില്‍ പിടിയിലായത്. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ആദ്യ കേസും അറസ്റ്റുമാണിത്.
അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച കൃത്രിമ പുരുഷ ജനനേന്ദ്രിയത്തിന്റെ സഹായത്തോടെ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചതായിട്ടാണ് പരാതി. ഡല്‍ഹിയില്‍ താമസിക്കുന്ന യുവതി വസ്ത്രവ്യാപരത്തിനായി പങ്കാളികളെ തേടിയിരുന്നു. പണം മുടക്കി രാഹുല്‍, രോഹിത് എന്നീ യുവാക്കള്‍ ബിസിനസില്‍ പങ്കാളിത്തം കരസ്ഥമാക്കി. ഇവരാണ് യുവതിയെ ആദ്യം ബലാത്സംഗം ചെയ്തത്. പിന്നീട് ഇവരുടെ സഹായത്തോടെ യുവതിയെ കട്ടലില്‍ കെട്ടിയിട്ടാണ് 19 കാരി പീഡനം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ മൂന്നു പേരും തീഹാര്‍ ജയിലിലാണ്
കഴിഞ്ഞ വര്‍ഷം സ്വവര്‍ഗ ലൈംഗികത ക്രമിനില്‍ കുറ്റകൃത്യമല്ലെന്ന് 377ാം വകുപ്പിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് ഭേഗഗതി ചെയ്തിരുന്നു 125 വര്‍ഷം പഴക്കമുള്ള കൊളോണിയല്‍ ഭരണകാലത്തുണ്ടാക്കിയ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമാക്കിയുള്ള ഇന്ത്യന്‍ പീനല്‍ കോഡ് 377ാം വകുപ്പിലെ 16ാം അധ്യായം ഭരണഘടനാ വിരുദ്ധമെന്നാണ് വിധി പ്രസ്താവിച്ച് കോടതി ചൂണ്ടിക്കാണിച്ചത്.
നവ്തേജ് ജോഹര്‍, സുനില്‍ മെഹ്ര, റിതു ഡാല്‍മിയ, അമന്‍ നാഥ്, കേശവ് സൂരി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.