മുത്തലിബ് വധക്കേസില്‍ വിചാരണ തുടങ്ങി; രണ്ടാം പ്രതിക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

0
278

കാസര്‍കോട് (www.mediavisionnews.in) : ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. വിചാരണ വേളയില്‍ ഹാജരാകാതെ മുങ്ങിയ രണ്ടാം പ്രതി ഷംസുദ്ദീനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

കേസിലെ ഒന്നാം പ്രതിയായ കാലിയാറഫീഖിനെ പിന്നീട് കൊലപ്പെടുത്തിയിരുന്നു. മൂന്നാം പ്രതി ഉപ്പളയിലെ മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു.

2013 ഒക്‌ടോബര്‍ 24 ന് രാത്രി 11.45 മണിയോടെയാണ് മുത്തലിബിനെ കാര്‍ തടഞ്ഞ് വെടിവെച്ചും വാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി പി മോഹന ചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ കുമ്പള സി.ഐയായിരുന്ന സിബി തോമസാണ് കേസില്‍ അന്വേഷണം നടത്തിയിരുന്നത.്‌


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here