ഉപ്പള (www.mediavisionnews.in) : മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ രാജ്യദ്രോഹികൾ മഹാത്മ ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തിയോട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യദ്രോഹിയായ ആർ.എസ്.എസ്-ഹിന്ദുമഹാസഭ നേതാവായിരുന്ന ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി.
എസ്.ഡി.പി.ഐ. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഉസയ്ന്‍ അട്ക്ക, ജനറല്‍ സെക്രട്ടറി സെലീം ബെെദല, ഹമ്സത്ത് ഷിറിയ, ഫാറൂക്ക് പച്ചംബള, ഉമ്മര്‍ച്ച പച്ചംബള, അഖ്ബര്‍ കുക്കാര്‍, SDTU ജില്ലാ കമ്മറ്റിയംഗം ബഷീര്‍ ഹാജി പച്ചംബള എന്നിവർ നേതൃത്വം നൽകി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.