ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണം; നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് കുഞ്ഞാലിക്കുട്ടി

0
206

മലപ്പുറം (www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കുഞ്ഞാലിക്കുട്ടി. ഏതു സീറ്റ് ആയിരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങള്‍ യു.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം എടുത്തുകൊള്ളണമെന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര ചേരി ശക്തിപ്പെടുത്തി ബി.ജെ.പിയെ തോല്‍പിക്കാന്‍ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തിന് പുറത്ത് മുസ്‌ലിംലീഗ് മത്സരിക്കുമെങ്കിലും അത് ബി.ജെ.പിയെ ജയിപ്പിക്കുന്ന തരത്തിലുള്ള മത്സരമായിരിക്കില്ല. മതേതര കക്ഷികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിക്കും. മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. ഖാദര്‍ മൊയ്തീന്‍, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here